വിവോ എക്‌സ്23 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു

വിവോയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ വിവോ എക്‌സ്23 ചൈനയില്‍ അവതരിപ്പിച്ചു. 36,700 രൂപയാണ് ഫോണിന്റെ വില. സെപ്റ്റംബര്‍ 14 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും. പര്‍പ്പിള്‍, ചുവപ്പ്, നീല എന്നീ മൂന്ന് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

2340×1080 പിക്‌സല്‍, 19:9 അനുപാതത്തില്‍ 6.41 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 670 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 3,400 എംഎഎച്ചാണ് ബാറ്ററി.

8 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. 12 എംപി പ്രൈമറി സെന്‍സറും 13 എംപി സെക്കന്‍ഡറി സെന്‍സറുമാണ് ക്യാമറ. 12 എംപി സെല്‍ഫി ക്യാമറയുമാണ്.

Top