വിവോ എക്‌സ് 60, എക്‌സ് 60 പ്രോ ഉടന്‍ അവതരിപ്പിക്കും

വിവോ പുതിയ എക്സ് 60 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുന്നു. രണ്ട് സ്മാര്‍ട്ട്ഫോണുകളായ വിവോ എക്സ് 60, എക്സ് 60 പ്രോ എന്നിവ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് എക്സ് 60 ഉം എക്സ് 60 പ്രോയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്നാണ് ഡിസ്‌പ്ലേ. കൂടുതല്‍ പ്രീമിയം വിവോ എക്സ് 60 പ്രോയ്ക്ക് ഒരു ബെന്‍ഡഡ് ഡിസ്‌പ്ലേ ലഭിക്കും. എക്സ് 60 സ്മാര്‍ട്‌ഫോണ്‍ യഥാക്രമംഒരു ഫ്‌ലാറ്റ് സ്‌ക്രീന്‍ അവതരിപ്പിക്കും.

വിവോ എക്സ് 60യില്‍ 8 ജിബി റാമും 128 ജിബി, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുകളും ലഭിക്കും. സ്മാര്‍ട്ട്ഫോണിന് ട്രിപ്പിള്‍ റിയര്‍ ക്യാമറകളും പ്രോ വേരിയന്റിന് പിന്നില്‍ ക്വാഡ് ക്യാമറ സെറ്റപ്പുമാണ് വരുന്നത്. രണ്ട് ഫോണുകളിലും സെല്‍ഫി ക്യാമറയ്ക്കായി മുന്‍വശത്ത് പഞ്ച് ഹോള്‍ കട്ട്ഔട്ടും നല്‍കും. വിവോ എക്സ് 60 പ്രോ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനില്‍ ലഭ്യമാണ്. രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും സാംസങ്ങിന്റെ എക്സിനോസ് 1080 പ്രോസസറാണ് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്.

കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയ പുതിയ ഒറിജിനോസ് പ്ലാറ്റഫോമിലായിരിക്കും ഈ രണ്ട് ഹാന്‍ഡ്‌സെറ്റുകളും പ്രവര്‍ത്തിക്കുന്നത്. ബ്ലാക്ക്, വൈറ്റ്, ബ്ലൂ തുടങ്ങിയ ഗ്രേഡിയന്റ് കളര്‍ ഓപ്ഷനുകള്‍ ഉപയോഗിച്ചാണ് വിവോ എക്സ് 60 പട്ടികപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിവോ എക്സ് 60 പ്രോ ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ മാത്രമേ ലഭ്യമാകുകയുള്ളു.

Top