ഫ്‌ളിപ്കാര്‍ട്ടില്‍ മൂന്ന് ദിവസത്തെ ദീപാവലി കാര്‍ണിവലുമായി വിവോ

ത്സവ വേളയില്‍ ആകര്‍ഷകമായ ഓഫറുകളുമായിവിവോ എത്തിയിരിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ മൂന്ന് ദിവസത്തെ ദീപാവലി കാര്‍ണിവലാണ് ചൈനീസ് ബ്രാന്‍ഡായ വിവോ പ്രഖ്യാപിച്ചിരിക്കുന്നത് .

ഡിസ്‌കൗണ്ട്, കാഷ്ബാക്, എക്‌സ്‌ചേഞ്ച് ഓഫര്‍, പലിശ രഹിത ഇഎംഐ സ്‌കീം തുടങ്ങി കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകള്‍ ഇതിന്റെ ഭാഗമായി വിവോയില്‍ ലഭ്യമാണ്.

‘വിവോ വി7+ , വിവോ വി5 പ്ലസ് , വിവോ വി5’ എസ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കാര്‍ണിവലില്‍ ഡിസ്‌കൗണ്ടും കൂടാതെ 21,990 രൂപ വിലയുള്ള ‘വിവോ വി7+’ 19,990 രൂപയ്ക്കും ലഭിക്കുന്നു.

പഴയ ഹാന്‍ഡ്‌സെറ്റ് എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 2,000 രൂപ വരെ ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നു.

അതേസമയം ‘വി5 പ്ലസ്’ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 5,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്.അതായത് 22,990 രൂപയുട ഹാന്‍ഡ് സെറ്റ് 17,990 രൂപയ്ക്ക് നേടാന്‍ കഴിയും.

ഇതിനു പുറമെ ഫ്‌ളിപ്കാര്‍ട്ട് പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ മാറി വാങ്ങുന്നതിന് 21,000 രൂപയുടെ അധിക ഇളവും നല്‍കുന്നു.

‘വിവോ വി5എസ്’ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 3,000 രൂപയുടെ ഡിസ്‌കൗണ്ടും 17,990 രൂപ വിലയുള്ള ഹാന്‍ഡ് സെറ്റ് 14,990 രൂപയ്ക്കും ലഭിക്കും.

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ പ്രീപെയ്ഡ് ഓഡറിന് 10 ശതമാനം ക്യാഷ്ബാക്ക് ഉണ്ടായിരിക്കും. ഇതിന് പുറമെ ഉപയോക്താക്കള്‍ക്ക് 500 രൂപയുടെ ബുക്‌മൈഷോ വൗച്ചറും നല്‍കുന്നു.

‘വിവോ വൈ69’, ‘വിവോ വൈ55എസ്’, ‘വിവോ വൈ 53’ എന്നിവയാണ് കാര്‍ണിവലില്‍ ഉള്‍പ്പെടുന്ന മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ .

എക്‌സ്‌ചേഞ്ച് ഓഫറില്‍ 1,500 രൂപയുടെ വരെ ഇളവില്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം.

Top