വിവോ വി 9 ഇനി മുതല്‍ സഫയര്‍ ബ്ലൂ നിറത്തിലും ; വില 22,990 രൂപ

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ വിവോ വി 9 മോഡല്‍ ‘സഫയര്‍ ബ്ലൂ’ നിറത്തില്‍ ലഭ്യമാകും. മോഡലിന്റെ വില 22,990 രൂപയാണ്. പുതിയ സ്മാര്‍ട്‌ഫോണ്‍ മെയ് 21 മുതല്‍ വിവോയുടെ ഓണ്‍ലൈന്‍ വിപണന സംവിധാനമായ വിവോ ഇസ്‌റ്റോറിലും റീട്ടെയില്‍ കടകളിലും ലഭ്യമാണ്.

6.3 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയുള്ള ഫോണില്‍ 4ജിബി റാമാണ് ഉള്ളത്. 64ജിബി ഇന്റേണല്‍ മെമ്മറിയോടൊപ്പം 256ജിബി മെമ്മറിയുള്ള കാര്‍ഡും ഫോണിലുപയോഗിക്കാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 626 ഒക്ട കോര്‍ പ്രൊസസറിലാണ് പ്രവര്‍ത്തനം.

16,5 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന വിവോ 9ന് ഫ്രണ്ട് കാമറ 24മെഗാപിക്‌സാലാണ്. ഫേസ് അണ്‍ലോക്കിങ്ങും ഫേസ് ബ്യൂട്ടിമോഡും വി 9ന്റെ പ്രത്യേകതകളിലൊന്നാണ്. 3260എംഎഎച്ച് ബാറ്ററിയും ഫിങ്കര്‍ പ്രിന്റര്‍ സെന്‍സറും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

Top