വിവോ വി 20 സീരീസ് ഇന്ത്യയിലേക്ക്

ന്ത്യന്‍ വിപണിയില്‍ വി20 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഔദ്യോഗികമായി എത്തിക്കാനുള്ള ഒരുക്കത്തിലാണ് വിവോ. ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ ടീസര്‍ വീഡിയോ കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവോ വി20 സീരീസ് ഒക്ടോബര്‍ 12ന് ഇന്ത്യയില്‍ എത്തുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ടീസര്‍ അനുസരിച്ച് വിവോ വി20 സീരീസ് വിവോ വി20, വിവോ വി20 എസ്ഇ, വിവോ വി20 പ്രോ എന്നി മൂന്ന് മോഡലുകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. വിവോ വി 20 സീരീസ് വിവോ ഇന്ത്യ വെബ്സൈറ്റിലും പട്ടികപ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളുടെ വിലയെ കുറിച്ചോ വിപണിയില്‍ എത്തുന്ന തിയ്യതിയെ കുറിച്ചോ കമ്പനി വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പ്രകാരം മലേഷ്യയിലും തായ്ലന്‍ഡിലും വിവോ വി20 എസ്ഇ, വിവോ വി20 പ്രോ എന്നി സ്മാര്‍ട്ട്‌ഫോണുകള്‍ നേരത്തെ കമ്പനി പുറത്തിറക്കിയിരുന്നു.

ബ്ലാക്ക്, വൈറ്റ്, ബ്ലൂ പര്‍പ്ള്‍ ഗ്രേഡിയെന്റ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഫോണുകള്‍ വരുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top