വിവോ വി 20 പ്രോ 5 ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

വിവോ വി 20 പ്രോ 5 ജി ഉടൻ ഇന്ത്യൻ വിപണിയിലേക്ക്. എന്നാൽ ഇതുസംബന്ധിച്ചുള്ള റിലീസിംഗ് തിയതി കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ ഹാൻഡ്‌സെറ്റ് പ്രീ-ബുക്കിംഗിനായി ഇപ്പോൾ ലഭ്യമാണ്. പുതിയ റിപ്പോർട്ട് അനുസരിച്ച്, വിവോ വി 20 പ്രോ 5 ജിക്ക് 30,000 രൂപയ്ക്ക് താഴെ വില വരുന്നു.

എക്സ്പാൻഡബിൾ സ്റ്റോറേജ് സപ്പോർട്ടുമായി വരുന്ന 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഡിവൈസ് ഒരു വേരിയന്റിൽ മാത്രമായാണ് വിപണിയിൽ വരുന്നത്. രാജ്യത്തൊട്ടാകെയുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെ വിവോ വി 20 പ്രോ 5 ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞാൽ ഡിസംബർ ആദ്യ പകുതിയിൽ വിപണിയിലെത്തുമെന്ന് പറയപ്പെടുന്നു. ഈ സ്മാർട്ട്‌ഫോൺ പ്രീ-ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിലൂടെ 10 ശതമാനം ക്യാഷ്ബാക്ക്, ഈസി ഇഎംഐ ഓപ്ഷനുകൾ, ജിയോ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

വിവോ വി 20 പ്രോ 5 ജിയിൽ 6.44 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ, ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് ക്യാമറകൾ വരുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്‌റ്റം 11ലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 33W ഫ്ലാഷ് ചാർജ് സപ്പോർട്ട് വരുന്ന 4000 എംഎഎച്ച് ബാറ്ററിയാണ് വിവോ ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. വിവോ വി 20 പ്രോ 5 ജിയിൽ 64 എംപി പ്രൈമറി ക്യാമറ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി സെൻസർ എന്നിവയുണ്ട്. മുൻവശത്ത്, 44 എംപി പ്രൈമറി ക്യാമറയും 8 എംപി വൈഡ് ആംഗിൾ ലെൻസും ഫോണിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഇതിലുള്ളത്.

Top