വിവോ വി 20 മൂണ്‍ലൈറ്റ് സോണാറ്റ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

വിവോ വി 20 മൂണ്‍ലൈറ്റ് സോണാറ്റ നിറത്തില്‍ അവതരിപ്പിച്ചു. മിഡ്നൈറ്റ് ജാസ്, സണ്‍സെറ്റ് മെലഡി എന്നിവയാണ് ലൈനപ്പിലെ മറ്റ് രണ്ട് കളര്‍ ഓപ്ഷനുകള്‍. വിവോ വി 20 മൂണ്‍ലൈറ്റ് സോണാറ്റ ഇന്ന് മുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമാണ്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ബേസിക് 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,990 രൂപയും 256 ജിബി സ്റ്റോറേജ് ഓപ്ഷന് 27,990 രൂപയുമാണ് വില വരുന്നത്.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഡ്യുവല്‍ സിം (നാനോ) വിവോ വി 20 പ്രവര്‍ത്തിക്കുന്നു. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080 x 2,400 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ 20: 9 ആസ്‌പെക്ടറ്റ് റേഷിയോയില്‍ വരുന്നു. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി SoC, 8 ജിബി റാം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ഫോണ്‍. 256 ജിബി വരെ സ്റ്റോറേജ് വരുന്ന വിവോ വി 20ല്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും.

33W ഫ്‌ലാഷ് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണിനുള്ളത്. വിവോ വി 20 ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പില്‍ എഫ് / 1.89 ലെന്‍സുമായി 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുണ്ട്. എഫ് / 2.2 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറും പ്രധാന സെന്‍സറിനൊപ്പം വരുന്നു. മുന്‍വശത്ത് എഫ് / 2.0 ഓട്ടോഫോക്കസ് ലെന്‍സില്‍ 44 മെഗാപിക്‌സല്‍ സെന്‍സറാണ് വരുന്നത്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ ഹാന്‍ഡ്സെറ്റില്‍ നല്‍കിയിരിക്കുന്നു.

Top