ക്വാഡ് ക്യാമറയുമായി വിവോ വി 17 ഉടന്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

വിവോ വി15 സീരീസിന്റെ പിന്‍ഗാമിയെ അവതരിപ്പിക്കാന്‍ ഒരുങ്ങി കമ്പനി. വിവോ വി 17 പ്രോ സ്മാര്‍ട്ട് ഫോണ്‍ സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. പിന്‍ പാനലില്‍ ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് വിവോ വി 17 പ്രോ വരുന്നത്. ബാക്ക് പാനലില്‍ നാല് ക്യാമറകളുമായി വരുന്ന ആദ്യത്തെ വിവോ വി-സീരീസ് ഫോണാണിത്.

പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ല. വിവോ വി 17 പ്രോയ്ക്ക് 30,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

Top