വി11, വി11 പ്രോ എന്നീ മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി; 2000 രൂപ വരെ ഇളവ്

വി11, വി11 പ്രോ എന്നീ മോഡലുകള്‍ക്ക് വില കുറച്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ. ഫോണുകള്‍ക്ക് 2000 രൂപവരെയാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവോ വി11 ന് ഇത് രണ്ടാം തവണയാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിക്കുന്നത്. രണ്ട് പിന്‍ ക്യാമറകളും വാട്ടര്‍ നോച്ച് ഡിസ്പ്ലേയും ഇരു മോഡലുകളിലുമുണ്ട്.

വിവോ വി11 പ്രോയ്ക്ക് 23,990 രൂപയാണ് നിലവിലെ വില. വിലക്കുറവിനു മുന്‍പ് ഇത് 25,990 രൂപയായിരുന്നു. അതായത് 2,000 രൂപയുടെ വിലക്കുറവുണ്ട്. വിവോ വി11 ന്റെ വില 20,990 രൂപയില്‍ നിന്നും 19,990 രൂപയായി കുറഞ്ഞിട്ടുണ്ട്. ഈ മോഡലിന് 1,000 രൂപയുടെ വിലക്കുറവാണുള്ളത്.

വിവോ വി11 ആദ്യം പുറത്തിറങ്ങിയപ്പോള്‍ 22,990 രൂപയായിരുന്നു വിലയ കഴിഞ്ഞ വര്‍ഷം 2,000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചതിലൂടെ വില 20,990 രൂപയായി. എന്നാലിപ്പോള്‍ രണ്ടാം തവണയും 1,000 രൂപയുടെ കുറവു വരുത്തി 19,990 രൂപയായി വില നിശ്ചയിച്ചിരിക്കുകയാണ് വിവോ. ഫ്ളിപ്കാര്‍ട്ടിലും വിവോ ഇ-സ്റ്റോറിലും ഇതേ വിലക്കുറവാണുള്ളത്.

Top