രണ്ടു നിറഭേദങ്ങളില്‍ ‘വിവോ വി7+’ന്റെ പുതിയ ഫോണ്‍ ഇന്ത്യയില്‍

ഴിഞ്ഞ സെപ്തംബറിലാണ് വിവോ വി7+ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇതിനു പുറമെ കമ്പനി മറ്റൊരു ഫോണ്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഗുരുഗ്രാമില്‍ നടക്കുന്ന പരിപാടിയിലാണ് പുതിയ ഫോണിന്റെ അവതരണം. അതേസമയം ഇന്‍ഡോനേഷ്യയില്‍ കഴിഞ്ഞയാഴ്ച സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരുന്നു.

ഇന്‍ഡോനേഷ്യയില്‍ 18,300 രൂപ വിലയുള്ള ഫോണിനു ഇന്ത്യയില്‍ 21,990 രൂപയാണ് പ്രതീക്ഷിക്കുന്നത്.

മാറ്റി ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഇന്ത്യയിലും ഫോണ്‍ ലഭ്യമാകുമെന്നാണ് സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ.

5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 1440X720 പിക്‌സല്‍, 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ SoC, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

ആന്‍ഡ്രോയിഡ് 7.1ല്‍ റണ്‍ ചെയ്യുന്ന ഫോണില്‍ 16എംപി റിയര്‍ ക്യാമറയും 24എംപി സെല്‍ഫി ക്യാമറയും ഉണ്ട്.

4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് 4.2, 3000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

Top