വിവോ വി 15 ഫോണിന്റെ പ്രീ ബുക്കിങ് ഇന്നു മുതല്‍ ; വില 23990 രൂപ

വിവോ വി 15 സ്മാര്‍ട്ട്‌ഫോണിന്റെ പ്രീ ബുക്കിങ് ഇന്നു മുതല്‍ ആരംഭിക്കും .വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്,പേടിഎം മാള്‍, ടാറ്റ ക്ലിക്യു, വിവോ ഓഫ്‌ലൈന്‍ സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയുമാണ്‌ പ്രീ ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഗ്ലാമര്‍ റെഡ്, ഫ്രോസണ്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 23,990 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ട് വഴി വാങ്ങുകയാണെങ്കില്‍ ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇഎംഐയ്ക്ക് 5 ശതമാനം ഡിസ്‌കൗണ്ടുമുണ്ട്.

എസ്ബിഐ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറുകളും ഉണ്ട്. പഴയ സ്മാര്‍ട്‌ഫോണുകള്‍ക്ക്‌ 2000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. പഴയ വിവോ ഫോണാണ് എക്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ 3000 രൂപയാണ് ഓഫര്‍.

കഴിഞ്ഞ അഴ്ചയാണ് വിവോ വി15 ന്റെ 32 എം പി പോപ് അപ് സെല്‍ഫി ക്യാമറ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എഫ്എച്ച്ഡി പ്ലസ് അള്‍ട്രാ ഫുള്‍വ്യൂ ഡിസ്പ്ലേയോടുകൂടിയ ഫോണിന്റെ വലിപ്പം 6.53 ഇഞ്ചാണ്. 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള ഫോണില്‍ 256 ജിബി വരെയുള്ള മെക്രോ എസ്ജി കാര്‍ഡും ഉപയോഗിക്കാം.4000 എംഎഎച്ച് ആണ് ബാറ്ററി.

Top