വിവോയുടെ ഏറ്റവും പുതിയ U20 സ്മാര്‍ട്‌ഫോണ്‍; അവതരണം നാളെ ആമസോണില്‍

വിവോ തങ്ങളുടെ ഏറ്റവും പുതിയ U20 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണില്‍ നാളെ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആമസോണ്‍ ഇന്ത്യ ലിസ്റ്റിംഗ് ഇതിനകം തന്നെ ഫോണിന്റെ സവിശേഷതകളും രൂപകല്‍പ്പനയും വെളിപ്പെടുത്തിയിട്ടുണ്ട്. വിവോ U20 ന്റെ രണ്ട് ഹാന്‍ഡ്-ഓണ്‍ ചിത്രങ്ങളും ഈ ആഴ്ച ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.

വിവോയുടെ U10 എന്ന ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകളുമായാണ് വിവോ രംഗത്ത് എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്മാര്‍ട്ട് ഫോണുകള്‍ സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസറുകളിലാണ് വരൂന്നത്.

16MP + 8MP + 2 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ ഫോണുകള്‍ക്കുണ്ടാകും. 5000mAh ന്റെ ബാറ്ററി ലൈഫും കൂടാതെ 18W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഇതിനുണ്ട്.

Top