18 വാട്സ് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയുമായി വിവോ യു 10 വിപണിയിലെത്തി

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ യു 10 വിപണിയിലെത്തി. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഫോണായ യു 10 ആമസോണ്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ലഭ്യമാകും.

3ജിബി റാം, 32ജി ബി ഇന്റേണല്‍ സ്റ്റോറേജ്, 3ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4ജി ബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വില് യഥാക്രമം 8,990രൂപ, 9,990 രൂപ, 10,990 രൂപ എന്നിങ്ങനെയാണ്. ഫോണിന്റെ സ്റ്റോറേജ് 256ജിബി വരെ വികസിപ്പിക്കാനും സാധിക്കും.

13എംപി എഐ മെയിന്‍ ക്യാമറ. സെല്‍ഫി ക്യമാറ 8എംപിയാണ്. 5000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി.18 വാട്സ് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയുടെ ഫലമായി 10 മിനിറ്റ് ചാര്‍ജിങ്ങിലൂടെ 4.5 മണിക്കൂര്‍ ടോക്ക് ടൈം ലഭിക്കുന്നതിനാവശ്യമായ ചാര്‍ജ് സ്റ്റോര്‍ ചെയ്യപ്പെടും.

Top