വിവോ TWS 2,TWS 2E ട്രൂ വയർലെസ് സ്റ്റീരിയോ ഇയർഫോണുകൾ വിപണിയിൽ

പുതിയ രണ്ട് ഇയർ ഫോണുകൾ വിവോ അവതരിപ്പിച്ചു. വിവോ ടിഡബ്ല്യുഎസ് 2, വിവോ ടിഡബ്ല്യുഎസ് 2ഇ ട്രൂ വയർലെസ് സ്റ്റീരിയോ ഇയർഫോണുകളാണ് ലോഞ്ച് ചെയ്‌തത്‌.  ചൈനയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. ക്വാൽകോം ആപ്റ്റിഎക്സ് അഡാപ്റ്റീവ് ബ്ലൂടൂത്ത് കോഡെക്ക് സപ്പോർട്ട് അടക്കമുള്ള പ്രീമിയം സവിശേഷതകളുള്ള ഇയർബഡ്സ് ആണ് ഇവ. ഇതിനൊപ്പം ആക്ടീവ് നോയിസ് ക്യാൻസലേഷനും (എഎൻസി) ഈ ഡിവൈസുകളിൽ ഉണ്ട്. ഈ ഇയർഫോണുകൾ പ്രീ ഓർഡറുകൾക്കായി ചൈനയിൽ മാത്രം ലഭ്യമാണ്. ഇന്ത്യയുൾപ്പെടെ മറ്റ് ആഗോള വിപണികളിൽ ഡിവൈസ് എപ്പോൾ എത്തുമെന്ന കാര്യം വ്യക്തമല്ല.

വിവോ ടിഡബ്ല്യുഎസ് 2 ഇയർഫോൺസിന് സിഎൻവൈ 499 (ഏകദേശം 5,700 രൂപ) ആണ് വില. വില കുറഞ്ഞ വിവോ ടിഡബ്ല്യുഎസ് 2ഇ സിഎൻ‌വൈ 299 (ഏകദേശം 3,400 രൂപ) എന്ന വിലയുമായിട്ടാണ് വരുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ് സ്റ്റോർ ഉൾപ്പെടെ ചൈനയിലെ ഓൺലൈൻ സ്റ്റോറുകളിൽ ഇ പ്രീ ഓർഡറുകൾക്കായി ലഭ്യമാണ്. വിവോ ടിഡബ്ല്യുഎസ് 2, ടിഡബ്ല്യുഎസ് 2ഇ എന്നിവ ഇന്റർസ്റ്റെല്ലാർ ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

 

Top