വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ വെറും 101 രൂപ ഡൗണ്‍ പേയ്‌മെന്റില്‍

തിനായിരം രൂപക്ക് മുകളിലുള്ള വിവോ സ്മാര്‍ട്ഫോണുകള്‍ ഇനി വെറും 101 രൂപ ഡൌണ്‍ പേയ്മെന്റില്‍ സ്വന്തമാക്കാന്‍ അവസരം. രാജ്യത്തുടനീളമുള്ള വിവോയുടെ പാര്‍ട്ണര്‍ സ്റ്റോറുകള്‍ വഴി ഈ ഓഫര്‍ ലഭിക്കും.

വിവോയുടെ ഏറ്റവും പുതിയ നെക്സ്, വി11, വി11പ്രോ, വൈ95, വൈ83 പ്രോ, വൈ814ജി തുടങ്ങിയ ഫോണുകള്‍ വെറും 101രൂപ നല്‍കി സ്വന്തമാക്കാം. ഡിസംബര്‍ 31 വരെ ലഭ്യമാകുന്ന ഓഫറില്‍ ബാക്കി തുക ആറ് നിശ്ചിത തവണകളായി നല്‍കാനുള്ള ഇഎംഐ സൗകര്യം ലഭിക്കും.

കൂടാതെ ഇഎംഐ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് പൂജ്യം ഡൗണ്‍ പേയ്മെന്റും, അഞ്ച് ശതമാനം അധിക ക്യാഷ് ബാക്ക് സൗകര്യവും ലഭിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്കും ക്യാഷ്ബാക്ക് സൗകര്യം ലഭിക്കും.

Top