വിവോ എസ് വണ്‍ സ്മാര്‍ട്ട് ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വിവോയുടെ വിവോ എസ് വണ്‍ സ്മാര്‍ട്ഫോണിന്റെ ആഗോളവിപണിയിലേക്കുള്ള പതിപ്പ് അവതരിപ്പിച്ചു. ചൈനീസ് പതിപ്പില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് വിവോ എസ് വണ്‍ ഗ്ലേബല്‍ വേരിയന്റ് എത്തിയിരിക്കുന്നത്. ബാറ്ററി, പ്രൊസസര്‍, ഡിസ്പ്ലേ വലിപ്പം, ക്യാമറ എന്നിവയില്‍ ഉള്‍പ്പടെയാണ് മാറ്റം.

6.38 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഫണ്‍ ടച്ച് ഓഎസ്9 ആണുള്ളത്.

നാല് ജിബി റാം, 128 ജിബി ഇന്റേണല്‍ സ്‌റ്റോറെജ് എന്നിവ ഫോണിനുണ്ട്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4500 എംഎഎച്ച് ആണ്.

16 എംപി സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറയാണ് ഫോണില്‍. ഇത് കൂടാതെ എട്ട് മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ലെന്‍സും, രണ്ട് മെഗാപിക്സലിന്റെ മറ്റൊരു സെന്‍സറുമാണ് ട്രിപ്പിള്‍ ക്യാമറയില്‍ ഉള്ളത്. 32 എംപി സെന്‍സറാണ് പോപ്പ് അപ്പ് സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു.

Top