ഇന്ത്യയില്‍ പുതിയ വിവോ പ്ലാന്റ്, 4000 കോടി മുതല്‍ മുടക്കില്‍

സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ 4000 കോടി രൂപ മുടക്കി പ്ലാന്റ് സ്ഥാപിക്കുന്നു. ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി ഉത്തര്‍പ്രദേശില്‍ 169 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വിലക്കുറവും പുതിയ തൊഴില്‍ അവസരങ്ങളുടെ ലഭ്യതയും പുതിയ പ്ലാന്റ് വരുന്നതോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പുതിയ ഉല്‍പന്നം നല്‍കാനുള്ള പ്രതിബദ്ധതയോടെയാണ് വിവോ 2014-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. ഇന്ത്യ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിപണിയാണ്.
ഇന്ന് ഇന്ത്യയില്‍ ഞങ്ങള്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ട് പ്രതിബദ്ധതയെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്. ‘വിവോ ഇന്ത്യ ബ്രാന്‍ഡ് സ്ട്രാറ്റജി ഡയറക്ടര്‍ നിപുണ്‍ മാര്യ പറഞ്ഞു.

പുതിയ പ്ലാന്റിന്റെ വരവോടെ ആദ്യ ഘട്ടത്തില്‍ തന്നെ 5000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Top