വിവോയുടെ പുതിയ മോഡല്‍; വിവോ വൈ91i ഇന്ത്യന്‍ വിപണിയില്‍

വിവോയുടെ പുതിയ മോഡല്‍ വൈ91i ഇന്ത്യന്‍ വിപണിയിലെത്തുന്നു. എന്‍ട്രി ലെവല്‍ ശ്രേണിയിലായിരിക്കും പുത്തന്‍ മോഡലിന്റെ വരവ്. മാര്‍ച്ച് ആദ്യം വിപണിയിലെത്തുന്ന ഫോണിന്റെ വില 7,990 രൂപയാകും.
നിലവില്‍ ഫിലിപൈന്‍സില്‍ വിപണിയിലുള്ള മോഡലാണ് വിവോ വൈ91 i. വൈ91 ന്റെ താഴ്ന്ന വേര്‍ഷനായാണ് ഈ മോഡല്‍ പുറത്തിറങ്ങിയത്.

6.22 ഇഞ്ച് എച്ച്.ഡി റെസലൂഷനോടു കൂടിയ എല്‍.സി.ഡി ഐപി.എസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. വാട്ടര്‍ നോച്ച് ഡിസ്‌പ്ലേയും ബേസില്‍ലെസ് ഡിസൈനും ഫോണിന് പ്രത്യേക രൂപഭംഗി നല്‍കുന്നു. സുരക്ഷാ ലെയര്‍ ഫോണിലില്ല എന്നത് ഒരു പോരായ്മയാണ്. സ്‌നാപ്ഡ്രാഗണ്‍ 439 പ്രോസസ്സറും ഒപ്പം 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനു കരുത്തു പകരുന്നു.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് വിവോയുടെ സ്വന്തം ഫണ്‍ടച്ച് ഓ.എസുമുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്‍ഭാഗത്താണുള്ളത്. 13+2 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളത്. 4,030 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി.

Top