VIVO NEW 4G Y 31 L iphne

വിവോ വിപണിയിലെത്തിച്ച പുത്തന്‍ 4ജി സ്മാര്‍ട് ഫോണാണ് വൈ 31 എല്‍. വെള്ള, കറുപ്പ് കളര്‍ ഷെയ്ഡുകളില്‍ ലഭിക്കുന്ന ഈ ഫോണിന്റെ വില 9,450 രൂപ. ആന്‍ഡ്രോയിഡ് 5.1 ലോലിപ്പോപ്പില്‍ അധിഷ്ഠിതമായ ഫണ്‍ടച്ച് ഒ.എസ് 2.1 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4.7 ഇഞ്ച് ക്യൂ.എച്ച്.ഡി ഡിസ്പ്‌ളേയാണ് ഈ ഡ്യുവല്‍ സിം ഫോണിനുള്ളത്. 1.2 ജിഗാ ഹെട്‌സ് ക്വോല്‍കോം പ്രൊസസറിന് സപ്പോര്‍ട്ടായി ഒരു ജിബി റാമുണ്ട്. 16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. പിന്നില്‍ എട്ടും മുന്നില്‍ അഞ്ചും എം.പിയാണ് ക്യാമറകള്‍. പിന്നില്‍ എല്‍.ഇ.ഡി ഫ്‌ലാഷുമുണ്ട്. 133 ഗ്രാം ഭാരമുള്ള സ്‌ളിം ഫോണാണിത്. ആകര്‍ഷകമാണ് രൂപകല്പന. 2200 എം.എ.എച്ചാണ് ബാറ്ററി.

Top