പുതിയ സവിശേഷതകളുമായി വിവോ വൈ19 ഇന്ത്യയിലെത്തി; വില 13,990

തായ്‌ലന്‍ഡില്‍ ഔദ്യോഗികമായി അവതരിപ്പിച്ച വിവോ വൈ 19 ദിവസങ്ങള്‍ക്കകം കമ്പനി ഇന്ത്യയിലും സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഓഫ്‌ലൈന്‍ വിപണിയില്‍ മാത്രമാണ് ഇപ്പോള്‍ വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമായിട്ടുള്ളത്. മികച്ച സവിശേഷതകളും ഇന്ത്യയിലെ ഭൂരിഭാഗം ആളുകളെ ആകര്‍ഷിക്കുന്ന വിലയുമായിട്ടാണ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

വിവോ വൈ 19 ആഗോള വിപണിയില്‍ രണ്ട് വേരിയന്റുകളെ അവതരിപ്പിച്ചപ്പോള്‍ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്‌പേസ് ഉള്ള അടിസ്ഥാന വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഈ വേരിയന്റിന് 13,990 രൂപയാണ് വില. 6 ജിബി റാമുള്ള ഹൈ എന്‍ഡ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നതിനെക്കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഗെയിം സ്‌പേസ്, മള്‍ട്ടി-ടര്‍ബോ മോഡുകള്‍ പോലുള്ള സവിശേഷതകള്‍ക്കൊപ്പം ആന്‍ഡ്രോയിഡ് 9 പൈയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫെയ്സ് അണ്‍ലോക്കിംഗിനു പുറമെ പിന്നില്‍ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ മറ്റ് സവിശേഷതകളാണ്.

സ്മാര്‍ട്ട്ഫോണില്‍ ട്രിപ്പിള്‍ ക്യാമറ മൊഡ്യൂളും 18W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയുമാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്നത്.

Top