അക്വാ ബ്ലൂ നിറത്തിലുള്ള വി15 മോഡലുമായി വിവോ വിപണിയില്‍

വിവോയുടെ പുതിയ രണ്ട് മോഡലുകള്‍ വിപണിയില്‍ എത്തി. വിവോ വി15 പ്രോ, വി15 എന്നിവയുടെ പുതിയ പതിപ്പുകള്‍ വിപണിയിലെത്തിയത്.8 ജിബി റാം ഉള്‍പ്പെടുത്തിയ വിവോ വി15 പ്രോ, അക്വാ ബ്ലൂ നിറത്തിലുള്ള വി15 മോഡല്‍ എന്നിവയാണ് വിപണിയിലെത്തിയത്.

അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്പ്ലേയാണ് രണ്ടു മോഡലിലും നല്‍കിയിരിക്കുന്നത്. പോപ്പ് ആപ്പ് സെല്‍ഫി ക്യാമറ എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകള്‍.

രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് വി 15 പ്രോയ്ക്കുള്ളത്. 6 ജിബി റാം 128 ജിബി ഇന്‍ന്റേണല്‍ സ്‌റ്റോറേജ്, 8 ജിബി റാം 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് രണ്ട് വേരിയന്റുകള്‍. 8 ജിബി റാമോടു കൂടിയ വി15 പ്രോയുടെ വില 29,990 രൂപയും വി 15 അക്വ ബ്ലൂ മോഡലിന്റെ വില 21, 990 രൂപയുമാണ്.

6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് വി15 ലഭ്യമാകുക. പുതിയ അക്വാ ബ്ലൂ നിറത്തിനോടൊപ്പം നിലവിലുള്ള ഫ്രോസണ്‍ ബ്ലാക് നിറത്തിലും വി 15 ലഭ്യമാകും.

വിപണിയില്‍ എത്തി ആദ്യ ആഴ്ച തന്നെ ഓണ്‍ലൈന്‍ ഓഫ് ലൈന്‍ വിപണികളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച ആനുകൂല്യങ്ങളും ഇരുമോഡലുകള്‍ക്കും ലഭ്യമാണ്. ബജാജ് ഫിന്‍സെര്‍വില്‍ 12 മാസം വരെ നോകോസ്റ്റ് ഇഎംഐ,; ഐഡിഎഫ്സിയില്‍ പൂജ്യം ഡൗണ്‍ പേയ്‌മെന്റും 8 മാസ ഇഎംഐ സൗകര്യവും. എച്ച്ഡിബി വഴി ആറു മാസ ഇഎംഐയും പൂജ്യം ഡൗണ്‍ പേയ്‌മെന്റും. എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 2000 രൂപ അധിക ഇളവ്, 12 മാസം വരെ നോകോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാകും.

Top