ആകര്‍ഷകമായ ഓഫറുകളുമായി ആമസോണില്‍ വിവോ കാര്‍ണിവെല്‍

പുതുവര്‍ഷത്തോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ ഡീലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോള്‍ ആമസോണ്‍ ഇന്ത്യയില്‍ വിവോ കാര്‍ണിവെല്‍ സെയില്‍ എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പനമേള ആരംഭിച്ചിരിക്കുകയാണ് വിവൊ കമ്പനി.

ഡിസംബര്‍ 22 വരെ തുടരുന്ന സെയിലില്‍ ക്യാഷ്ബാക്ക്, കിഴിവുകള്‍, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, സീറോ കോസ്റ്റ് ഇഎംഐ അടക്കം നിരവധി ഓഫറുകളാണ് കമ്പനി നല്‍കുന്നത്.

അഞ്ച് ശതമാനമാണ് ആമസോണ്‍ പേ ക്യാഷ്ബാക്ക്. 3000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭിക്കും.

നോ കോസ്റ്റ് ഇഎംഐയില്‍ ഉപഭോക്താവിന് 1700 രൂപ വരെ ലാഭിക്കാനാകും. ഇതിന് പുറമെ ബുക്ക് മൈ ഷോയില്‍ നിന്ന് ദമ്പതിമാര്‍ക്ക് സൗജന്യ സിനിമാ ടിക്കറ്റും നേടാം.

വിവോ V5S, V5S പ്ലസ്, Y66, Y53, Y55S തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് ആമസോണ്‍ വഴി വിലക്കിഴിവില്‍ വില്‍പ്പന നടത്തുന്നത്.

18990 രൂപ വിലയുള്ള വിവോ V5S കാര്‍ണിവെലില്‍ 15990 രൂപയ്ക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ചെയ്താല്‍ 2000 രൂപ അധിക കിഴിവും നേടാനാകും.

എക്‌സ്‌ചേഞ്ച് ഓഫര്‍ വഴി വാങ്ങുന്നവര്‍ക്ക് വിവോ V5 പ്ലസ് 16990 രൂപയ്ക്ക് ലഭിക്കും.

വിവോ Y66 12990 രൂപയ്ക്കാണ് വിവോ കാര്‍ണിവെലില്‍ വില്‍ക്കുന്നത്. 14990 രൂപ വിലയുള്ള ഫോണിന് 3000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും.

പഴയ ഫോണ്‍ മാറ്റി വിവോ V7+, വിവോ Y69 എന്നിവ വാങ്ങുന്നവര്‍ക്ക് യഥാക്രമം 2000 രൂപയും 1500 രൂപയും അധിക വിലക്കിഴിവ് നേടി പുത്തന്‍ ഫോണുമായി മടങ്ങാം.

Top