ആമസോണില്‍ വിവോ ഫോണുകള്‍ക്ക് 8000 രൂപ വരെ ഡിസ്‌കൗണ്ട്

vivo

വിവോ ഇ-കൊമേഴ്‌സ് സൈറ്റ് ആമസോണുമായി ചേര്‍ന്ന് വിവോ കാര്‍ണിവെല്‍ ആരംഭിച്ചു. വിവോ ഏറ്റവും അടുത്തിടെ പുറത്തിറക്കിയ വിവോ V9, 1000 രൂപ ഡിസ്‌കൗണ്ടാണ് നല്‍കിയിരിക്കുന്നത്. അതായത് 23,990 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 22,990 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറില്‍ ഈ ഫോണിന് ആമസോണ്‍ 2000 രൂപ അധിക ഓഫറും നല്‍കുന്നു.

19,990 രൂപയ്ക്ക് വിപണിയില്‍ അവതരിപ്പിച്ച വിവോ വി9 1000 രൂപയുടെ ഡിസ്‌കൗണ്ട് കഴിഞ്ഞ് 18,990 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. കൂടാതെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 3000 രൂപ അധിക ഓഫറും ലഭിക്കും. സിറ്റി ബാങ്ക് 10 ശതമാനം ക്യാഷ്ബാക്കും അതു പോലെ നോ കോസ്റ്റ് EMI യും നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 22,990 രൂപയ്ക്ക് ഇറങ്ങിയ വിവോ V7 പ്ലസ് 3000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 19,990 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. കൂടാതെ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ 3000 രൂപ അധിക ഡിസ്‌കൗണ്ടും ലഭിക്കുന്നു. അങ്ങനെ എല്ലാ ഓഫറുകളും കഴിഞ്ഞ് 17,050 രൂപയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാം.

സിറ്റി ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് EMI ഇടപാടുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്കും നല്‍കുന്നു. എല്ലാ പ്രധാന കാര്‍ഡുകളിലും നോ കോസ്റ്റ് EMIയും ഉണ്ട്. വിവോ V7 , V7 എന്നീ ഫോണുകളും 3000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നു. ഇതിനോടൊപ്പം 3000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്.

ഏറ്റവും അടുത്തിടെ പുറത്തിറങ്ങിയ വിവോ Y83 1000 രൂപയുടെ ഡിസ്‌കൗണ്ട് കഴിഞ്ഞ് 14,990 രൂപയ്ക്കു ലഭിക്കുന്നു. അതു പോലെ വിവോ Y71 (4ജി) 1000 രൂപ ഡിസ്‌കൗണ്ട് കഴിഞ്ഞ് 12,990 രൂപയ്ക്കും HY71 (3ജി)10,999 രൂപയ്ക്കും ലഭിക്കുന്നു. കൂടാതെ ഈ രണ്ട് ഫോണുകള്‍ക്ക് യഥാക്രമം 2000 രൂപ 1500 രൂപ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്.

Top