‘വിവോ ആക്ടിവ് 3’ ; ഗാര്‍മിന്‍ പേ’സൗകര്യമുള്ള ആദ്യ സ്മാര്‍ട്ട് വാച്ച്

ഗാര്‍മിന്‍ പേ’സൗകര്യമുള്ള ആദ്യ സ്മാര്‍ട്ട് വാച്ച് എത്തി.

‘വിവോ ആക്ടിവ് 3’ എന്ന സ്മാര്‍ട്ട്‌വാച്ചാണ് ഗാര്‍മിന്‍ ഇറക്കിയത്.

24,990 രൂപയാണ് ഈ സ്മാര്‍ട്ട് വാച്ചിന്റെ വില.

ഇനി വ്യായാമത്തിനായി പോകുമ്പോള്‍ ഫോണും പേഴ്‌സും എടുത്തിട്ടില്ലെങ്കിലും പണം നല്‍കാന്‍ ഈ വാച്ച് മതിയാകും. ഒന്ന് തൊട്ടാല്‍ മതി എന്‍.എഫ്.സി വഴി പണമടക്കാം.

സൂര്യപ്രകാശം നേരിട്ട് പതിച്ചാലും മങ്ങാത്ത 240×240 പിക്‌സല്‍ റസലൂഷനുള്ള 1.2 ഇഞ്ച് ഗാര്‍മിന്‍ ക്രോമ ഡിസ്‌പ്ലേയാണ് വാച്ചിനുള്ളത്.

വശങ്ങളില്‍ തൊട്ടാല്‍ ലിസ്റ്റുകളും വിഡ്ജറ്റുകളും തുറന്നുവരുന്ന ടച്ച് സെന്‍സിറ്റീവ് സംവിധാനവുമുണ്ട്.

ഗൂഗിള്‍ ആന്‍ഡ്രോയിഡ് വെയര്‍ 2.0 ഒ.എസിലാണ് പ്രവര്‍ത്തനം.

വ്യായാമത്തിന് കൂട്ടാവാന്‍ 15 പ്രീ ലോഡഡ് സ്‌പോര്‍ട്‌സ് ആപ്പും ഇതിലുണ്ട്.

Top