അജിത്ത് – ശിവ കൂട്ടുകെട്ടില്‍ പിറക്കുന്ന ‘വിശ്വാസ’ത്തില്‍ അഭിനയിക്കാന്‍ വിവേകും

ചെന്നൈ: ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന അജിത്ത് ചിത്രം വിശ്വാസത്തില്‍ വിവേകും. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, ബോസ് വെങ്കട്, യോഗി ബാബു എന്നിവരാണ് സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലായിരുന്നു അജിത്തും വിവേകും അവസാനമായി ഒന്നിച്ചഭിനയിച്ചത്.

വിവേക് തന്നെയാണ് വിശ്വാസത്തില്‍ താന്‍ അഭിനയിക്കുന്ന കാര്യം പുറത്ത് വിട്ടത്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ നടന്നു കൊണ്ടിരിക്കുകയാണ്. സത്യ ജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഡി ഇമ്മനാണ് സംഗീതം നല്‍കുന്നത്. ഈ ദീപാവലിക്ക് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

Top