ലൂസിഫറില്‍ മോഹന്‍ലാലിന് വില്ലനായി വിവേക് ഒബ്‌റോയി എത്തുന്നു

vivek lal

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ വില്ലനായി വിവേക് ഒബ്‌റോയി എത്തും. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലും കൈകാര്യം ചെയ്യുന്നതെന്ന് സൂചനയുണ്ട്. യുവ നായകന്‍ ടൊവിനോ തോമസ് മോഹന്‍ലാലിന്റെ അനിയനായി ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്തും ലൂസിഫറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അവതരണത്തിലും മേക്കിംഗിലും വ്യത്യസ്തത പരീക്ഷിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ലൂസിഫറെന്നും പറയുന്നു. നടന്‍ മുരളിഗോപി തിരക്കഥ എഴുതുന്നതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top