‘ഇതി’ ; നടന്‍ വിവേക് ഒബ്‌റോയ് ഇനി നിര്‍മ്മാതാവ്

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് നിര്‍മ്മാതാവിന്റെ കസേരയിലേക്ക്.’ഇതി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം വിവേക് ഒബ്‌റോയ്‌യുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ ഒബ്‌റോയ് മെഗാ എന്റര്‍ടെയ്ന്‍മെന്റ് മന്ദിര എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

വിശാല്‍ മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കൊല ചെയ്യപ്പെട്ടയാള്‍ അതു തെളിയിക്കാന്‍ സമയത്തെ മറികടന്നു നടത്തുന്ന സഞ്ചാരമെന്നാണ് ചിത്രത്തിന്റെ സിനോപ്‌സിസ്.

ചിത്രത്തിന്റെ ആശയം സംവിധായകന്‍ വിശാല്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും പണം മുടക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.

Top