“പി എം മോദി” നാളെ തീയറ്ററുകളില്‍ ;വിവേക് ഒബ്റോയിക് പൊലീസ് സംരക്ഷണം

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പ്രമേയമാക്കിയുള്ള പിഎം നരേന്ദ്ര മോദി ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും.നടന്‍ വിവേക് ഒബ്റോയി ആണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്നത്.

വിവേക് ഒബ്റോയിക്കെതിരേ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പോലീസ് സംരക്ഷണം നല്‍കിയിരിക്കുകയാണ്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ചിത്രം പുറത്തിറക്കുന്നത് ബി.ജെ.പിയുടെ അജണ്ടയാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടത്. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമ്പോള്‍ ‘പിഎം നരേന്ദ്രമോദിയ്ക്ക് ‘ തിളക്കം ഏറുന്നു.

Top