തല ആരാധകര്‍ക്ക് ആവേശമായി വിവേഗം ടീസര്‍; ഇന്റര്‍പോള്‍ ഓഫീസറായി അജിത്

ല ആരാധകര്‍ക്ക് ആവേശം നല്‍കി വിവേഗം ടീസര്‍ എത്തി. മാസ് ചിത്രത്തിന്റെ ടീസര്‍ അജിത്തിന്റെ പിറന്നാള്‍ സമ്മാനമായി മെയ് ഒന്നിന് എത്തുമെന്ന് കരുതിയിരുന്നെങ്കിലും അന്ന് എത്താതിരുന്നത് ആരാധകരെ വിഷമിപ്പിച്ചിരുന്നു.

പോയ വര്‍ഷം ബള്‍ഗേറിയയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ടീസര്‍ മുതല്‍ റിലീസ് വരെ ഒരു വര്‍ഷമായി ആരാധകരുടെ കാത്തിരിപ്പായിരുന്നു.

ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. വേതാളത്തിന് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രമാണിത്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍ റോളില്‍ എത്തുന്നത്. ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Top