ഏഷ്യന്‍ ഗെയിംസില്‍ പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി വിത്യ രാംരാജ്

ഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി ടി ഉഷയുടെ 39 വര്‍ഷം പഴക്കമുള്ള ദേശിയ റെക്കോര്‍ഡിനൊപ്പമെത്തി വിത്യ രാംരാജ് ഫൈനലിലേക്ക് യോഗ്യത നേടി. ഉഷയുടെ 55.42 സെക്കന്‍ഡ് എന്ന റെക്കോഡിന് ഒപ്പമാണ് വിത്യ രാംരാജ് എത്തിയത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായ പി ടി ഉഷ, 1984-ല്‍ ലോസ് ഏഞ്ചല്‍സില്‍ വെച്ച് നടന്ന ഒളിമ്പിക് ഗെയിംസില്‍ നേരിയ വ്യത്യാസത്തില്‍ വെങ്കല മെഡല്‍ നഷ്ടപ്പെട്ടപ്പോള്‍ സ്ഥാപിച്ച ദേശിയ റെക്കോര്‍ഡിനൊപ്പമാണ് വിത്യ രാംരാജ് എത്തിയത്.

സഞ്ജന ബത്തുല, കാര്‍ത്തിക ജഗദീശ്വരന്‍, ഹീരല്‍ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങിയ വനിതാ ടീമാണ് 4 മിനിറ്റ് 34.861 സെക്കന്‍ഡ് കൊണ്ട് മത്സരം പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. 4 മിനിറ്റ് 19.447 സെക്കന്‍ഡില്‍ റിലേ പൂര്‍ത്തിയാക്കിയ ചൈനയാണ് സ്വര്‍ണ്ണം നേടിയത്. 4 മിനിറ്റ് 21.146 സെക്കന്‍ഡില്‍ ദക്ഷിണ കൊറിയ വെള്ളിയും കരസ്ഥമാക്കി.

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നടന്ന ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ്‍ ടീം വെള്ളി മനേടിയിരുന്നു. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ കലാശപ്പോരില്‍ 2-3ന് ചൈനയോട് തോല്‍വി ഏറ്റുവാങ്ങി. ആദ്യ രണ്ട് മത്സരങ്ങള്‍ നല്ല രീതിയില്‍ ജയിച്ച വണ്ണത്തിന് ശേഷമാണ് ഫൈനലിലെ തോല്‍വി. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ എച്ച് എസ് പ്രണോയിക്ക് പരിക്കേറ്റ് പുറത്തായതോടെ കരക്കാരനായി മിഥുന്‍ മഞ്ജുനാഥ് എത്തി. പക്ഷെ, നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു.നിലവില്‍ 13 സ്വര്‍ണവും 21 വെളളിയും 21 വെങ്കലവുമടക്കം 55 മെഡലുകള്‍ നേടി ഇന്ത്യ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

 

 

Top