നിരത്തുകള്‍ കീഴടക്കാനൊരുങ്ങി ഏഴ് സീറ്റുകളുമായ് സുസുക്കിയുടെ വിറ്റാര

നിരത്തുകള്‍ കീഴടക്കാനൊരുങ്ങി ഏഴ് സീറ്റുകളുമായ് സുസുക്കിയുടെ വിറ്റാര. വിദേശ വിപണിയിലെ താരമായ സുസുക്കിയുടെ എസ് യുവി മോഡല്‍ വിറ്റാരയാണ് ഏഴ് സീറ്റുകളുമായ് വിപണി കയ്യടക്കാന്‍ എത്തുന്നത്. സുസുക്കിയുടെ തന്നെ ബ്രീസയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് വിറ്റാര. 2020 ഡല്‍ഹി ഓട്ടോ ഷോയിലായിരിക്കും ഈ വാഹനം പ്രദര്‍ശിപ്പിക്കുക.

ഹ്യുണ്ടായി ഏഴ് സീറ്റില്‍ ക്രെറ്റ മോഡല്‍ ഇറക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പുറകെയാണ് വിറ്റാരയുടെ സെവന്‍ സീറ്റര്‍ വാര്‍ത്ത പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രീമിയം എസ്യുവി ശ്രേണിയിലേക്കാണ് വിറ്റാര എത്തുന്നത്. ഗ്ലോബല്‍ സി പ്ലാറ്റ്ഫോമിലായിരിക്കും വിറ്റാര നിര്‍മ്മിക്കുക. തദ്ദേശിയമായി ഗ്ലോബല്‍ സി പ്ലാറ്റ് ഫോം നിര്‍മ്മിക്കാനുള്ള സൗകര്യം സുസൂക്കിക്ക് ഉള്ളതിനാല്‍ വിറ്റാര മോഡല്‍ കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഗ്രാന്റ് വിറ്റാര എന്നായിരിക്കും പുതിയ ഏഴ് സീറ്റര്‍ ക്രെറ്റയുടെ പേര് എന്നാണ് സൂചന. രൂപത്തിലും ഭാവത്തിലും ഗ്ലോബല്‍ വിറ്റാരയോട് സാമ്യം പുലര്‍ത്തുന്ന മോഡലായിരിക്കും ഗ്രാന്റ് വിറ്റാര. ഫിയറ്റ് മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന 2.0 ലിറ്റര്‍ എംജെഡി 2 എന്‍ജിനായിരിക്കും ഗ്രാന്റ് വിറ്റാരക്ക് കരുത്തുപകരുക. ക്രോമില്‍ പൊതിഞ്ഞ ഗ്രില്‍, ഫോഗ് ലാമ്ബുകള്‍, എല്‍ ഇഡി, ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ എസ്യുവിയുടെ ലുക്ക് കൂട്ടുന്നു. അഞ്ച് സ്പോക് അലോയ് വീലുകളായിരിക്കും വിറ്റാരയില്‍.

Top