vitara brezza one lakh units saled getting best sale results

വിപണിയില്‍ ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി വിറ്റാര ബ്രെസ. 2016 മാര്‍ച്ചില്‍ വില്‍പ്പനയിലെത്തിയ ബ്രെസയുടെ 2017 ഫെബ്രുവരി വരെയുള്ള വില്‍പ്പനയാണ് ഒരു ലക്ഷം യൂണിറ്റുകള്‍.

2017ലെ ഇന്ത്യയിലെ ഏറ്റവും മികച്ച വാഹനമായി തിരഞ്ഞെടുത്ത ബ്രെസ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വില്‍പ്പന നേടിയ മോഡലുകളിലൊന്നാണ്. പുറത്തിറങ്ങി പതിനൊന്ന് മാസം കൊണ്ട് രണ്ടു ലക്ഷം ബുക്കിങ് ആണ് വിറ്റാര ബ്രെസയെ തേടി എത്തിയത്.

മാരുതിയുടെ തന്നെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് വിറ്റാര ബ്രെസ അരങ്ങേറ്റം കുറിച്ചു മൂന്നു മാസത്തിനുള്ളില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പന നേടുന്ന 10 കാറുകളിലൊന്നായി ‘വിറ്റാര ബ്രെസ’ മാറി. ആദ്യ മാസം തന്നെ 5563 യൂണിറ്റ് വിറ്റ ബ്രെസയുടെ വില്‍പ്പന അഞ്ചാം മാസത്തില്‍ പതിനായിരം യൂണിറ്റിലെത്തി.

നിലവില്‍ 1.3 ലീറ്റര്‍, ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനോടെ മാത്രമാണു ‘വിറ്റാര ബ്രെസ’ വില്‍പ്പനയ്ക്കുള്ളത്; പരമാവധി 89 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. പെട്രോള്‍ എന്‍ജിനുള്ള വിറ്റാര അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് വാഹന പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

Top