വിശ്വാസത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

ജിത്ത് നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു വിശ്വാസം. തിയേറ്ററുകളില്‍ മികച്ച നേട്ടം കൈവരിച്ച ചിത്രത്തിന്റെ വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ‘ഡങ്ക’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി ജനുവരി പത്തിന് പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ചിത്രത്തിന് വമ്പന്‍ അഭിപ്രായമാണ് ലഭിച്ചത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഡി. ഇമ്മാന്‍ ആണ്. സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം. വിവേകം, വീരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Top