2019 പൊങ്കല്‍ റിലീസായി അജിത്തിന്റെ ‘വിശ്വാസം’ എത്തും

viswasam

ചെന്നൈ: ശിവ സംവിധാനം ചെയ്യുന്ന അജിത്തിന്റെ വിശ്വാസം 2019 പൊങ്കല്‍ റിലീസായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 40 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ഹൈദരാബാദില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ദീപാവലിക്ക് വിശ്വാസം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അങ്ങനെ വന്നാല്‍ സൂര്യയുടെ എന്‍ ജി കെ , വിജയുടെ സര്‍ക്കാര്‍ എന്നീ പടങ്ങളോടൊപ്പമാവും വിശ്വാസത്തിന് പടവെട്ടേണ്ടി വരിക.

വിശ്വാസത്തില്‍ ഡബിള്‍ റോളിലാണ് അജിത്ത് എത്തുക എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുക. വിവേക്, തമ്പി രാമയ്യ, ബോസ് വെങ്കട്, യോഗി ബാബു, കോവൈ സരള എന്നിവരാണ് വിശ്വാസത്തിലെ മറ്റ് അഭിനേതാക്കള്‍.

സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഡി ഇമ്മനാണ്. ശിവ-അജിത്ത് കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.

Top