ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി വിശ്വരൂപം 2; മേക്കിങ് വീഡിയോ കാണാം

viswaroopam-2

മല്‍ഹാസന്‍ മുഖ്യവേഷത്തിലെത്തുന്ന വിശ്വരൂപം 2 ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തുകയാണ്. വിശ്വരൂപത്തിന്റെ ഒന്നാം ഭാഗം സിനിമാ പ്രേമികളെ ഒന്നടങ്കം കൈയിലെടുത്തിരുന്നു. അതുപോലെ പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട് വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ മേക്കിങ് വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കമല്‍ഹാസന്റെ ആക്ഷന്‍ രംഗങ്ങളാണ് കാണുന്നത്.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം വളരെ ആസ്വദിച്ചാണ് ചെയ്തതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഒരുപാട് വേദനകള്‍ സഹിക്കേണ്ടി വന്നെങ്കിലും അതിനെല്ലാം കൈയടികളും ലഭിച്ചിരുന്നെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കമല്‍ ഹാസ്സന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാന്‍ കമല്‍ ഹാസനുമായി ഒന്നിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.

Top