വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ പ്രദര്‍ശനം പാരീസിലെ ഗ്രാന്‍ഡ് റെക്‌സ് തിയറ്ററിലും..

viswaroopam-2

മല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2 ആഗസ്റ്റ് 10ന് റിലീസിനിരിക്കുകയാണ്. ചിത്രം പാരീസിലെ ലി ഗ്രാന്‍ഡ് റെക്‌സ് തിയേറ്ററിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. രജനീകാന്തിന്റെ കബാലി, മേര്‍സല്‍, കാലാ എന്നീ ചിത്രങ്ങളും ഗ്രാന്‍ഡ് റെക്‌സില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജൂണില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിനു ലഭിച്ചത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും മുമ്പ് പുറത്തുവിട്ടിരുന്നു.

കമല്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2 ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാന്‍ കമല്‍ ഹാസനുമായി ഒന്നിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

കമല്‍ ഹാസ്സന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.

Top