യുഎസില്‍ വമ്പന്‍ റിലീസിനൊരുങ്ങി കമല്‍ഹാസന്റെ വിശ്വരൂപം 2

kamal

ലകനായകന്‍ കമല്‍ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ തുടര്‍ച്ചയാണിത്. എന്നാല്‍ യുഎസില്‍ വിശ്വരൂപം രണ്ടാംഭാഗം വമ്പന്‍ റിലീസിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 10നാണ് ചിത്രത്തിന്റെ റിലീസ്. അമേരിക്കയില്‍ വിശ്വരൂപം ഒന്നാം ഭാഗം ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭാഗവും തരംഗമാകുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട സിനിമയുടെ പുതിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമല്‍ ഹാസ്സന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.

Top