വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ലകനായകന്‍ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആഗസ്റ്റ് 10നാണ് ചിത്രത്തിന്റെ റിലീസ്. യൂണിഫോം ധരിച്ചാണ് കമല്‍ഹാസനെ പോസ്റ്ററില്‍ കാണാന്‍ കഴിയുക. ഇന്ന് ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്തുവിട്ടിരുന്നു.

കമല്‍ ഹാസ്സന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.

അതേസമയം, വിശ്വരൂപം 2 യുഎസില്‍ വമ്പന്‍ റിലീസിനൊരുങ്ങുകയാണ്. ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യും.

Top