കമല്‍ഹാസന്റെ ‘വിശ്വരൂപം 2’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കമല്‍ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗം ഓഗസ്റ്റ് 10ന് തിയറ്ററുകളിലേക്കെത്തുകയാണ്. ജൂണില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിനു ലഭിച്ചത്. ചിത്രം റിലീസിനിരിക്കെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ രണ്ട് ഗാനങ്ങളും മുമ്പ് പുറത്തുവിട്ടിരുന്നു.

കമല്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2 ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാന്‍ കമല്‍ ഹാസനുമായി ഒന്നിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

Top