നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ജയം

സ്റ്റാവഞ്ചര്‍: നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ജയം. മുന്‍ ലോക ചാംപ്യന്‍ ഫാബിയോ കരുവാനയെ ആറാം റൗണ്ടിലാണ് താരം വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യ ജയമാണിത്.

ജയത്തോടെ അദ്ദേഹത്തിന് രണ്ടര പോയിന്റ് ലഭിച്ചു. ആദ്യ മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായിരുന്നു ആനന്ദ് വഴങ്ങിയത്.

Top