ഇന്ത്യന്‍ നായകനെതിരെ മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്

ന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്. വിവാദ പരാമര്‍ശം നടത്തുമ്പോള്‍ കൊഹ്‌ലിയ്ക്ക് ആത്മനിയന്ത്രണം നഷ്ടമായതായെന്ന് ആനന്ദ് ആരോപിച്ചു. കൊഹ്‌ലിക്ക് നിയന്ത്രണം നഷ്ടമായി, വികാരാധീനനായി ആദ്യം മനസില്‍ തോന്നിയ കാര്യം വിളിച്ചുപറഞ്ഞുവെന്നും ആനന്ദ് പറയുന്നു.

കൊഹ്‌ലിയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടെന്നും അവരാരും സ്വന്തം രാജ്യംവിട്ട് ഇന്ത്യയിലേക്ക് വരില്ലെന്നും ആനന്ദ് പരിഹസിച്ചു. താരം അല്‍പം സെന്‍സിറ്റീവായിരുന്നു, ചിലപ്പോള്‍ മൂഡ് അത്ര നന്നായിരിക്കില്ല, ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. അദ്ദേഹം വളരെയധികം വിമര്‍ശിക്കപ്പെട്ടെന്നും ഇനിയും ആക്രമിക്കുന്നത് ശരിയല്ലെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

Top