ഇന്ത്യന്‍ സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ വിശ്വ ഭാരതി സര്‍വകലാശാല

കൊല്‍ക്കത്ത : ഇന്ത്യന്‍ സൈനികരെ ചൈനീസ് ഭാഷ സംസാരിക്കാന്‍ പഠിപ്പിക്കാനൊരുങ്ങി വിശ്വ ഭാരതി സര്‍വകലാശാല.

സര്‍ട്ടിഫിക്കറ്റ് നല്‍കികൊണ്ടുള്ള ഭാഷാ പരിശീലന പരിപാടിയാണ് സര്‍വകലാശാല ആരംഭിച്ചിരിക്കുന്നത്.

സര്‍വകലാശാലയുടെ ‘ചീന ഭവന്‍’ എന്ന വിഭാഗമാണ് സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതെന്ന് വൈസ് ചാന്‍സിലര്‍ സ്വപാന്‍ കുമാര്‍ ദത്ത പറഞ്ഞു.

കഴിഞ്ഞ ദിവസം ആരംഭിച്ച പരിശീലനത്തില്‍ ഈ വര്‍ഷത്തെ ബാച്ചിലേക്ക് 25 സൈനിക ഉദ്യോഗസ്ഥരാണ് അഡ്മിഷന്‍ നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനൊപ്പം ചൈനയുടെ സംസ്‌കാരവും ഇന്ത്യയും ചൈനയും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധവും പഠനത്തിന്റെ ഭാഗമാണ്.

സാധാരണ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്ന അതേ യോഗ്യത മാനദണ്ഡം അനുസരിച്ചാണ് സൈനികര്‍ക്കും പ്രവേശനം നല്‍കുന്നതെന്ന് സ്വപാന്‍ കുമാര്‍ ദത്ത പറഞ്ഞു.

Top