അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷന്‍ വഴങ്ങും; വൈറലായി വിസ്മയയുടെ വീഡിയോ

താരരാജാവ് മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അച്ഛന്റെ ആക്ഷനോടുളള ഇഷ്ടം മകന്‍ പ്രണവിനും പകര്‍ന്ന് കിട്ടിയിട്ടുണ്ട്. പ്രണവ് തിരിച്ചു വരവില്‍ ചെയ്ത രണ്ട് ചിത്രങ്ങളിലും ആക്ഷന് പ്രാധാന്യം ഉണ്ടായിരുന്നു.

ആദ്യ ചിത്രം ആദിയില്‍ പാര്‍ക്കൗറിലും രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിങ്ങിലും പ്രണവ് തിളങ്ങിയിരുന്നു. ഇപ്പോഴിതാ അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷന്‍ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും.

View this post on Instagram

?? @fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിസ്മയയുയെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വിസ്മയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

?? @tony_lionheartmuaythai @fitkohthailand

A post shared by Maya Mohanlal (@mayamohanlal) on

അതേസമയം, അച്ഛന്റെയും ചേട്ടന്റെയും പാതയിൽ നിന്ന് വ്യത്യസ്തമായി എഴുത്തും വരയുമാണ് തന്റെ ലോകമെന്ന് വിസ്മയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് വിസ്മയ. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നു പേരിട്ടിരിക്കുന്ന പുസ്‌കത്തിന്റെ ഇതിവൃത്തം വിസ്മയയുടെ കവിതകളും പെയിന്റിംഗുകളുമാണ്. പുസ്തകത്തിന്റെ കവര്‍ പേജ് നേരത്തെ വിസ്മയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

Top