വിസ്മയയുടെ മരണം ; ഫാദേഴ്സ് ഡേ സന്ദേശം അയച്ചതിനു ഫോൺ തല്ലിപ്പൊട്ടിച്ചു

കൊല്ലം: ഭര്‍തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടേത് കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മാധ്യമങ്ങള്‍ക്ക് നൽകിയ അഭിമുഖത്തിലാണ് വിസ്മയയുടെ കുടുംബം ഇത്തരത്തിൽ ഒരു ആരോപണമുന്നയിച്ചത്. മദ്യവും മറ്റ് ലഹരിയും ഉപയോഗിച്ചതിന് ശേഷമാണ് തന്റെ മകളെ  ഭർത്താവ് കിരൺ മര്‍ദ്ദിച്ചിരുന്നത് എന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായര്‍ ആരോപിച്ചിരിക്കുന്നത്. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും പിതാവ് ആരോപിക്കുന്നു. മൃതദേഹം കണ്ടാൽ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണമൊന്നുമില്ല. വിസ്മയയുടെ നഖത്തിന് നല്ല നീളമുണെന്നും. എന്നാൽ, മരിക്കുന്ന സമയത്ത് ഇത് കൊണ്ട് പോറൽ ഏറ്റതിന്റെ പാടുകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും പിതാവ് ആരോപിക്കുന്നു. അതേസമയം, ശരീരത്തിൽ പാടുകള്‍ ഉള്ളതിനാൽ അത് ഒരു കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും പിതാവ് ത്രിവിക്രമൻ നായര്‍ ആരോപിച്ചു.

മകളുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പിതാവ് ആരോപിച്ചു. മരിച്ചതിന് ശേഷം കൈയ്യിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതിന്റെ പാടുകളുണ്ട്. അത് അവൻ ചെയ്തതാകാമെന്നാണ് കരുതുന്നത്. ധരിച്ചിരുന്ന വസ്ത്രത്തിൽ രക്തമില്ല. എന്നാൽ, തുടയിൽ രക്തവുമുണ്ട്. നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരമെന്നും ആരോപിക്കുന്നു.

Top