വിസ്മയ കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണ് വിസ്മയയുടേതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതി കിരണ്‍കുമാറിനെതിരെ ആത്മഹത്യപ്രേരണ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

500 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 102 സാക്ഷികളും 92 രേഖകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തിന്റെ ഭാഗമായുണ്ട്. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.

 

Top