വിസ്മയ കേസ്; കിരണ്‍കുമാറിന്റെ ഹര്‍ജി തിരുത്തി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: വിസ്മയയുടെ മരണത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കിരണ്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലെ അപാകതകള്‍ തിരുത്താന്‍ ഹൈകോടതി നിര്‍ദേശം. അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ശൂരനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ആരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കൊല്ലം പോരുവഴിയില്‍ കിരണ്‍ കുമാര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് വി. ഷേര്‍സി പരിഗണിച്ചത്.

പേജ് നമ്പറുകളില്ലെന്നതടക്കം അപാകതകള്‍ ചൂണ്ടിക്കാട്ടിയ കോടതി ഇവ തിരുത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജി വീണ്ടും ഈ മാസം 26ന് പരിഗണിക്കും.

Top