പീച്ചി ഡാമില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി

peechi-dam

പീച്ചി: പീച്ചി ഡാമില്‍ മൂന്നു മാസത്തെ ഇടവേളക്ക് ശേഷം സന്ദര്‍ശകര്‍ക്ക് അനുമതി. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 21നാണ് ഡാമില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ബുധനാഴ്ച കാലത്ത് എട്ട് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങി.

പുതിയ മാനദണ്ഡം അനുസരിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പീച്ചി ഡാമില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനം നടത്താം. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറ് വരെയാണ് സന്ദര്‍ശന സമയം. നിലവില്‍ സെക്യൂരിറ്റി സ്റ്റാഫായി രണ്ടു പേരും ടിക്കറ്റ് കൗണ്ടറില്‍ രണ്ടു പേരും ഗാര്‍ഡനില്‍ അഞ്ചു പേരുമാണ് ജീവനക്കാരായുള്ളത്. ടിക്കറ്റ് കൗണ്ടറില്‍ വിനോദസഞ്ചാരികളുടെ ശരീര താപനില പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസ് ചെയ്തതിനു ശേഷമാണ് പ്രവേശനം.

Top