ഐഎസ്എല്‍: ചെന്നൈയിന്‍ എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐഎസ്എല്‍ അഞ്ചാം സീസണില്‍ മുന്‍ ചാമ്ബ്യന്‍മാരാ ചെന്നൈയിന്‍ എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി.ഗോവ എഫ്‌സി ചെന്നൈയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. പന്ത്രണ്ടാം മിനിട്ടില്‍ എഡു ബേഡിയയാണ് ഗോവയ്ക്ക ആദ്യ ഗോള്‍ നേടിയത്.

53ം മിനിട്ടില്‍ ഫെറാന്‍ കോറോയും, 84ാം മിനിട്ടില്‍ മൊര്‍ത്താത ഫാളുമാണ് ഗോള്ടിച്ചത്.അവസാന നിമിഷം മൊറാര്‍ത്തയുടെ ഫൗളില്‍ ലഭിച്ച അവസരം മുതലാക്കിയാണ് ചെന്നൈ ആശ്വാസ ഗോള്‍ നേടിയത്.95ാം മിനിട്ടിലാണ് എലി സാബിയ ആശ്വാസ ഗോള്‍ നേടിയത്. ഇന്ന് ബംഗളുരു എഫ്‌സി ജംഷദ്പൂര്‍ പോരാട്ടം

Top