ഇന്ന് വിഷു; ആഘോഷങ്ങള്‍ പോലും വേണ്ടെന്ന് വച്ച് മലയാളികള്‍

തിരുവനന്തപുരം: ഇന്ന് വിഷുവാണെങ്കിലും കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ ഈ ദിനം ആഘോഷിക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയായിരുന്നു ഇക്കുറി കണികാണല്‍. എണ്ണമറ്റ പ്രതിസന്ധികള്‍ കടന്നു പോന്ന മലയാളിക്ക് അതിജീവന ചരിത്രത്തിലെ പുതിയ അധ്യായമാണ് കൊവിഡ് എന്ന മഹാമാരി.

ലോക്ക്ഡൗണ്‍കാരണം എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ഉളളതെല്ലാം പെറുക്കിക്കൂട്ടിയായിരുന്നു കണി. ഗുരുവായൂര്‍, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിഷുക്കണി തയ്യാറാക്കിയെങ്കിലും ഭക്തര്‍ക്ക് ഇത്തവണ കണികാണാന്‍ സാധിച്ചില്ല. മിക്ക ക്ഷേത്രങ്ങളിലെയും സ്ഥിതി ഇത് തന്നെയായിരുന്നു.

Top