വിഷു ബംപർ; ഒന്നാം സമ്മാനം കന്യാകുമാരിയിലേക്ക്

തിരുവനന്തപുരം: വിഷു ബംപർ ലോട്ടറി ഒന്നാം സമ്മാന ജേതാവ് കന്യാകുമാരി സ്വദേശി. ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് വിഷു ബംപറിന്റെ സമ്മാനത്തുക. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ താമസിച്ചതെന്നാണ് ഇരുവരും അധികൃതരോട് പറഞ്ഞത്.

മേയ് 22 നായിരുന്നു നറുക്കെടുപ്പ്. HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്താണ് ടിക്കറ്റ് വിറ്റത്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽനിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇവിടെനിന്നും ടിക്കറ്റ് വാങ്ങി വിൽപന നടത്തിയത് രംഗൻ എന്ന ചില്ലറ വിൽപനക്കാരനാണ്. നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമുള്ളതിനാൽ ടിക്കറ്റ് സ്വീകരിച്ചിട്ടില്ലെന്ന് ലോട്ടറി ഡയറക്ട്രേറ്റ് അധികൃതർ പറഞ്ഞു.

Top